ഹഡ്സണ്‍വാലി സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ചെയ്തു
Wednesday, April 13, 2016 4:30 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബുച്ചാനനിലുള്ള സെന്റ് ക്രിസ്റഫര്‍ ചര്‍ച്ച് താത്കാലിക ആസ്ഥനമാക്കിയുള്ള പുതിയ സീറോ മലബാര്‍ മിഷന്റെ ഉദ്ഘാടനം ഏപ്രില്‍ മൂന്നിനു വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയോടുകൂടി നടത്തപ്പെട്ടു. ഫാ. റോയിസണ്‍ മേനോലിക്കല്‍ ആണു മിഷന്‍ ഡയറക്ടര്‍.

ബ്രോങ്ക്സ് സീറോ മലബാര്‍ ഫൊറോന ഇടവക വികാരി ഫാ. ജോസ് കണ്ട ത്തിക്കുടി മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മറ്റ് ഏഴു വൈദികര്‍ സഹകാര്‍മികരായിരുന്നു. സെന്റ് ക്രിസ്റഫര്‍ ചര്‍ച്ച് അസിസ്റന്റ് വികാരി ഫാ. മാത്യു പാഴൂര്‍ സുവിശേഷ സന്ദേശം നല്‍കി. സിസ്റര്‍ ക്ളയര്‍ നേതൃത്വം നല്‍കിയ അജിത് ജോസഫ്, ലിസി തെള്ളിയാനിക്കല്‍, ബെറ്റി പീച്ചാട്ട്, ജോസി പൈലി എന്നിവര്‍ അടങ്ങിയ ക്വയര്‍ ദിവ്യബലിക്ക് മാറ്റുകൂട്ടി.

തുടര്‍ന്നു നടന്ന സമ്മേളനം സെന്റ് ക്രിസ്റഫര്‍ ചര്‍ച്ച് ഇടവക വികാരി ഫാ. ജോര്‍ജ് ഉണ്ണൂണ്ണി ഉദ്ഘാടനം ചെയ്തു. ഹഡ്സണ്‍വാലി ഏരിയയിലുള്ള സീറോ മലബാര്‍ കുടുംബാംഗങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു ഇടവകയായി ഈ മിഷന്‍ വളരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അധ്യക്ഷത വഹിച്ച ഫാ. ജോസ് കണ്ടത്തിക്കുടി ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ അഭിമാനംകൊള്ളുന്നുവെന്ന് അറിയിച്ചു. സെന്റ് ജോസഫ് മിഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയ്മോന്‍ കാച്ചപ്പള്ളി പുതിയ മിഷന്‍ ഉടലെടുത്ത സാഹചര്യങ്ങള്‍ വിശദീകരിച്ചു. ജോഷി തെള്ളിയാങ്കല്‍, സെല്‍വിന്‍ മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

മിഷന്‍ ഡയറക്ടര്‍ ഫാ. റോയിസണ്‍ മേനോലിക്കല്‍, ഷിക്കാഗോ രൂപതാധ്യക്ഷന്മാരായ പിതാക്കന്മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനു നന്ദിപറഞ്ഞു. ഫാ. ജേക്കബ് ക്രിസ്റി, ഫാ. മാത്യു പാഴൂര്‍, ഫാ.ബിജു നാറാണത്ത്, ഫാ. തോമസ് വളവനാനിക്കല്‍, ഫാ. റോയി ചേറ്റാനിയില്‍, ഷോളി കുമ്പിളുവേലില്‍, അനു മുണ്ടയ്ക്കല്‍, ജോഷി വളയംപ്ളാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു പാരീഷ് ഹാളില്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

സജി പീച്ചാട്ട്, ബെന്നി ജോസഫ്, ജയിംസ് വെളിയത്ത്, ജോബി ആന്റണി, ജോണ്‍ പൌലോസ്, ബോബി വണ്ടാനത്ത്, സുരേഷ് മുണ്ടയ്ക്കല്‍, തോമസ് തോമസ്, ഷാജി മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം