ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം
Tuesday, April 12, 2016 8:18 AM IST
ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2016- 17 വര്‍ഷങ്ങളിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സുധന്‍ പാലയ്ക്കല്‍ -പ്രസിഡന്റ്, സുനില്‍കുമാര്‍ കൃഷ്ണന്‍ -ജനറല്‍ സെക്രട്ടറി, ബിന്ദു വാലത്ത് -ട്രഷറര്‍, ബിജു ഗോപാല്‍ -ജോയിന്റ് സെക്രട്ടറി, റെനില്‍ ശശീന്ദ്രന്‍ -ജോയിന്റ് ട്രഷറര്‍ എന്നിവരെയും ട്രസ്റി ബോര്‍ഡ് അംഗങ്ങളായി രവീന്ദ്രന്‍ രാഘവന്‍, സുരേഷ് ബാബു ചിറക്കുഴിയില്‍, ബിജു വാലത്ത്, ഓമന വാസുദേവ്, സജീവ് ചേന്നാത്ത് എന്നിവരേയും ട്രസ്റി ബോര്‍ഡ് ചെയര്‍മാനായി കെ.ജി. സഹൃദയനേയും തെരഞ്ഞെടുത്തു.

സന്തോഷ് ചെമ്പന്‍, ഗോവിന്ദന്‍ കെ. ജനാര്‍ദ്ദനന്‍, സജി കമലാസനന്‍, സജീവ് കൊച്ചിച്ചേരില്‍, അജയകുമാര്‍ ദിവാകരന്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം