ഹൂസ്റണില്‍ കല്ലറ സംഗമം ജൂണ്‍ 18ന്
Tuesday, April 12, 2016 8:17 AM IST
ഹൂസ്റണ്‍: ടെക്സസിലെ ഹൂസ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കല്ലറ പഴയപള്ളി ആന്‍ഡ് കല്ലറ പുത്തന്‍പള്ളി ഇടവകക്കാരുടെ 2016 ലെ സംഗമം ജൂണ്‍ 18നു നടക്കും. കല്ലറ ഇടവകയില്‍നിന്ന് അമേരിക്കയില്‍ സേവനം ചെയ്യുന്ന ഫാ. ലുക്ക് കളരിക്കലിന്റെയും ഫാ. അനില്‍ വിരുത്തികുളങ്ങരയുടെയും നേതൃത്വത്തില്‍ രാവിലെ 11 മുതല്‍ ഹോളി നെയിം കാത്തലിക്ക് ദേവാലയ ഹാളില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിനു തുടക്കം കുറിക്കുന്നത്. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും.

സംഗമത്തിലേക്ക് എല്ലാ കല്ലറ സ്വദേശികളും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോസ് തോമസ് ഒണിശേരില്‍ 832 661 8820.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം