തപാല്‍ നിരക്ക് രണ്ടു സെന്റ് കുറയും
Tuesday, April 12, 2016 6:16 AM IST
വാഷിംഗ്ടണ്‍: അമേരിക്കയ്ക്കുള്ളില്‍ എഴുത്തുകള്‍ അയയ്ക്കുന്നതിന് ഇനി ചെലവു കുറയും. 49 സെന്റില്‍നിന്ന് 47 ആയിട്ടാണ് കുറയുന്നത്. ഒരു സാധാരണ എഴുത്തിന് 47 സെന്റ് ചാര്‍ജ് ചെയ്താല്‍ മതി എന്ന് യുഎസ് പോസ്റല്‍ സര്‍വീസ് തീരുമാനിക്കുകയും തീരുമാനം നടപ്പിലാക്കുകയും ചെയ്തു.

2014 ജനുവരിയാണ് 2 സെന്റ് സര്‍ചാര്‍ജ് ചുമത്തി 47 സെന്റില്‍നിന്ന് 49 സെന്റാക്കി ഉയര്‍ത്തിയത്. സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വര്‍ധിച്ച് 4.6 ബില്യണ്‍ ഡോളറായിരുന്നു. ഇത് നികത്തുവാനാണ് സര്‍ചാര്‍ജ് ചുമത്തിയത്. സര്‍ചാര്‍ജിന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ ഇത് നീട്ടേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

പുതിയ തീരുമാനം പ്രതിവര്‍ഷം രണ്ടു ബില്യണ്‍ ഡോളറിന്റെ വരുമാന കുറവുണ്ടാകുമെന്ന് പോസ്റ് മാസ്റര്‍ ജനറല്‍ മേഗന്‍ ബ്രണ്ണന്‍ പറഞ്ഞു. ഈ നിരക്കുകുറവുകള്‍ക്കൊപ്പം മറ്റു സേവനങ്ങളുടെയും നിരക്കുകള്‍ ആനുപാതികമായി കുറയും.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്