ഫര്‍വാനിയ ഇസ്ലാഹി മദ്രസ പിടിഎ ഭാരവാഹികള്‍
Tuesday, April 12, 2016 6:16 AM IST
ഫര്‍വാനിയ: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഫര്‍വാനിയയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാഹി മദ്രസയുടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍ പുതിയ വര്‍ഷത്തേയ്ക്കുള്ള പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മുഹമ്മദ് അലി - പ്രസിഡന്റ്, യാക്കൂബ് മാട്ടുവയില്‍ - വൈസ് പ്രസിഡന്റ്, സാലിഹ് സുബൈര്‍ - സെക്രട്ടറി, കെ.ടി. അബ്ദുര്‍റഹ്മാന്‍ - ട്രഷറര്‍ എന്നിവരേയും വിവിധ ഏരിയ കണ്‍വീനര്‍മാരായി റിയാസ് അത്തോളി, അബ്ദുല്‍ ഗഫൂര്‍ കാപ്പാട്, താജിക്, അസ്ലം, സുലൈമാന്‍, ഷൌക്കത്ത്, അന്‍വര്‍ സാദത്ത് ഒറ്റയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, അസി. സെക്രട്ടറി അല്‍ അമീന്, ജാഫര്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. പിടിഎ പ്രസിഡന്റ് മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാലിഹ് സുബൈര്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍