വെളിച്ചം ഖുര്‍ആന്‍ പരീക്ഷ; മുഹമ്മദ് മിര്‍സാദ് ഒന്നാം സ്ഥാനം
Tuesday, April 12, 2016 6:14 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെളിച്ചം ടീം സംഘടിപ്പിച്ചുവരുന്ന വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരീക്ഷയുടെ 17, 18 മൊഡ്യൂളിന്റെ വിജയികളെ തെരഞ്ഞെടുത്തു.

മുഹമ്മദ് മിര്‍സാദ് (കണ്ണൂര്‍) ഒന്നാം സ്ഥാനവും എച്ച്.പി. അബ്ദുല്‍ ഗഫൂര്‍ (വെട്ടം) രണ്ടാം സ്ഥാനവും നവാഫ് അബ്ദുന്നാസര്‍ (തിക്കോടി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മര്‍ഹും മുഹമ്മദ് അമാനി മൌലവിയുടെ തഫ്സീറിനെ അവലംബിച്ചാണ് പരീക്ഷ നടത്തുന്നത്. 19-ാമത്തെ മൊഡ്യൂളിന്റെ ഉത്തര പേപ്പറുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 14 നാണെന്നു വെളിച്ചം സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 65829673, 66509290, ംംം.ശശരസൌംമശ.രീാ