നായര്‍ ബനവലന്റ് അസോസിയേഷന്‍ പരവൂര്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി
Tuesday, April 12, 2016 4:50 AM IST
ന്യൂയോര്‍ക്ക്: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ നൂറിലധികം ആളുകള്‍ മരിക്കാനും മുന്നൂറിലധികം ആളുകള്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി.

മരണമടഞ്ഞവരുടെ ആത്മാവിനു നിത്യശാന്തി അര്‍പ്പിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ പറഞ്ഞു. വെടിക്കെട്ട് ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നു ജനറല്‍ സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പില്‍, ട്രഷറര്‍ സേതു മാധവന്‍, ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍, അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, മുന്‍ പ്രസിഡന്റ് ജി.കെ. നായര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍