ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യമത്സരത്തിലേക്കു കൃതികള്‍ ക്ഷണിച്ചു
Tuesday, April 12, 2016 4:50 AM IST
ടൊറന്റോ: 2016 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ ടൊറന്റോ (കാനഡ) യില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സാഹിത്യമത്സരത്തിലേക്ക് നോവല്‍, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ യുഎസിലും കാനഡയിലുമുള്ള എഴുത്തുകാരുടെ രചനകള്‍ ക്ഷണിക്കുന്നു.

2013, 2014, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളായിരിക്കും പരിഗണിക്കുക. (കഥകളും, കവിതകളും, സമാഹാരമായി പ്രസിദ്ധീകരിച്ചവയായിരിക്കണം). മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൃതികളുടെ ഒരു കോപ്പി താഴെ പറയുന്ന സാഹിത്യമത്സര കമ്മിറ്റി അധ്യക്ഷനു മേയ് 15നകം കിട്ടത്തക്കവണ്ണം അയച്ചുകൊടുക്കാന്‍ അഭ്യര്‍ഥിക്കുന്നു. അമേരിക്കയില്‍തന്നെയുള്ള സാഹിത്യതത്പരരായ വിധികര്‍ത്താക്കളായിരിക്കും കൃതികള്‍ വിലയിരുത്തുക. സമ്മാനാര്‍ഹരായവര്‍ക്ക് അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വച്ചു പ്രശസ്ത വ്യക്തികള്‍ നല്‍കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ. പി.സി. നായര്‍, 6000 ണീീറഘമസല ഘമില, അഹലഃമിറൃശമ, ഢശൃഴശിശമ 22315, ഋാമശഹ : ുരിമശൃ111@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം