വൈശാഖസന്ധ്യ 2016 എഡിന്‍ബര്‍ഗ് സിറ്റിയില്‍ അരങ്ങേറി
Tuesday, April 12, 2016 4:49 AM IST
ടെക്സസ്: ഡിവൈന്‍ മേഴ്സി ഇന്ത്യന്‍ സമൂഹത്തിന്റെ ധനശേഖരണാര്‍ത്ഥം ഏപ്രില്‍ എട്ടിനു എഡിന്‍ ബര്‍ഗ് സിറ്റി ഓഡിറ്റോറിയത്തില്‍ (415, പടിഞ്ഞാറ് മിസിന്റയര്‍ വഴി, എഡിന്‍ബര്‍ഗ്, ടെക്സസ്) വൈശാഖസന്ധ്യ അരങ്ങേറി.

ഇടവക ട്രസ്റി ബിനു ജോര്‍ജ് അതിഥികളെയും ഇടവക സമൂഹത്തെയും സ്വാഗതം ചെയ്ത് വൈശാഖ സന്ധ്യ2016 -ന്റെ അണിയറ ശില്‍പികളെ പരിചയപ്പെടുത്തി വേദിയിലേക്കു ക്ഷണിച്ചു. പരിപാടി സ്പോണ്‍സര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് വികാരി വില്‍സണ്‍ ആന്റണി അച്ചന്‍ ദീപം തെളിയിച്ചു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ഏബ്രാഹം ഫിലിപ്പ്, പരിപാടികളുടെ സമന്വയാധികാരി, വൈശാഖസന്ധ്യ കലാസമൂഹത്തെ അഭിനന്ദിക്കുകയും എല്ലാവിധ വിജയാശംസകളും നേരുകയും സദസിനു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അനിറ്റാ ചാക്കോ വട്ടംതൊട്ടിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം