'വി ഷെയര്‍ യു വെയര്‍' പദ്ധതിക്ക് തുടക്കം കുറിച്ചു
Monday, April 11, 2016 6:05 AM IST
ഹൂസ്റണ്‍: സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി വിഭാവനം ചെയ്ത 'വി ഷെയര്‍ യു വെയര്‍' വസ്ത്രദാന പദ്ധതി ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ അഞ്ചിനു സ്റാഫോഡ് ചേംബര്‍ ഓഫ് കോമേഴ്സ് കോര്‍പറേറ്റ് ഓഫീസില്‍ ഫാ. ഡേവിസ് ചിറമ്മല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ചേംബര്‍ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുമ്മന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാഥിതികളായി പങ്കെടുത്ത ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ചിറമ്മലച്ചനേയും ചേംബര്‍ മുന്‍ പ്രസിഡന്റും ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറിയും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ. ജോര്‍ജ് കാക്കനാടിനേയും യോഗാധ്യക്ഷന്‍ പരിചയപ്പെടുത്തി. സാമ്പത്തിക പരാധീനത മൂലം ഡയാലിസിനു വിധേയരാകാന്‍ കഴിയാത്ത രോഗികള്‍ക്ക് ആശ്വാസ മെത്തിക്കുന്ന ഫാ. ചിറമ്മല്‍ നടത്തുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് ചേംബര്‍ പിന്തുണ പ്രഖ്യാപിച്ചു.

മറുപടി പ്രസംഗത്തില്‍ ചേംബറിന്റെ സഹകരണത്തിനും സേവനങ്ങള്‍ക്കും ഫാ. ചിറമ്മല്‍ നന്ദി പറഞ്ഞു. പ്രോംപ്റ്റ് സിഇഒ ജോണ്‍ വര്‍ഗീസ് വസ്ത്രദാന പദ്ധതിക്ക് സഹകരണം വാഗ്ദാനം ചെയ്തു.

സെക്രട്ടറി ജോര്‍ജ് കോളച്ചേരില്‍, ബേബി മണകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ജിജു കളങ്കര, ജിജി ഓലിക്കല്‍, രമേഷ് അത്യാടി, സഖറിയ കോശി, ബേബി മണക്കുന്നേല്‍, ജോസഫ് ഈപ്പന്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍