ടീനേജ് സെമിനാര്‍ ഏപ്രില്‍ 16ന്
Monday, April 11, 2016 6:04 AM IST
യുഎഇ: ഫുജൈറ ഇമ്മാനുവല്‍ മാര്‍ത്തോമ യുവജനസഖ്യത്തിന്റെയും സണ്‍ഡേ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ടീനേജ് സെമിനാര്‍ നടത്തുന്നു. ഏപ്രില്‍ 16നു (ശനി) രാവിലെ ഒമ്പതു മുതല്‍ ഒന്നുവരെ ഫുജൈറ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയിലാണ് സെമിനാര്‍.

'കൌമാര പ്രശ്ങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ മനശാസ്ത്ര വിദഗ്ധനും കൌണ്‍സിലറുമായ ഡോ. തോമസ് വി. തോമസും (യുഎസ്എ) 'കുറച്ചു പഠിക്കൂ, സ്മാര്‍ട്ട് ആയി പഠിക്കൂ' എന്ന വിഷയത്തില്‍ അധ്യാപകനും എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫും ക്ളാസെടുക്കും. 10 വയസു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. പഠനഭാരം, ഹൈപ്പര്‍ ആക്ടിവിറ്റി, ലക്ഷ്യബോധമില്ലായ്മ, മാനസിക സമ്മര്‍ദ്ദങ്ങള്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ അഡിഷന്‍ തുടങ്ങി കൌമാരക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളും അവയ്ക്കു പരിഹാരങ്ങളും നിര്‍ദേശിക്കുന്നതാവും സെമിനാര്‍.