ലാല്‍ കെയേഴ്സ് വിഷു- ഈസ്റര്‍ ആഘോഷിച്ചു
Monday, April 11, 2016 6:04 AM IST
മനാമ: ലാല്‍ കെയെഴ്സ് ബഹറിന്‍ വിഷുവും ഈസ്ററും വിപുലമായ രീതിയില്‍ ആഘോഷിച്ചു.

ബഹറിന്‍ കേരളീയ സമാജത്തിന്റെ പ്രസിഡന്റായി സ്ഥാനമേറ്റ രാധാകൃഷ്ണ പിള്ളയെ, ഏബ്രഹാം ജോണും ഡബ്ള്യുഎംസി ബഹറിന്‍ പ്രൊവിന്‍സ് പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പി. ഉണ്ണികൃഷ്ണനെ, ജ്യോതി മേനോനും ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ യോഗ പരിപാടികള്‍ നിയന്ത്രിച്ചു.

സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.ടി. സലിം കുടുംബസൌഹൃദ വേദി രക്ഷാധികാരി അജിത് കുമാര്‍, പ്രസിഡന്റ് ജേക്കബ് തെക്കുംതോട്, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് സേവി മാത്തുണ്ണി, സതീഷ് മുതലയില്‍, സ്പാക് ഡയറക്ടര്‍ ലത ഉണ്ണികൃഷ്ണന്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

ഷൈജു കണ്‍വീനറും സുധീര്‍, ടിറ്റോ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് വൈസ് പ്രസിഡന്റ് പ്രജില്‍, അഭയ ടിറ്റോ, ഷീന ഷൈജു, ഷാഹിന ഫൈസല്‍ എന്നിവര്‍ സമ്മാനദാനം നടത്തി.

ഉത്സവ് 2016 മോഹന്‍ലാല്‍ പരിപാടിയില്‍ സഹകരിച്ച മികച്ച ഏരിയ കമ്മിറ്റികളായ ഗുധേബിയ, സല്‍മാനിയ, മനോജ്, സുബിന്‍, ടിറ്റോ എന്നിവര്‍ക്കും ട്രോഫികള്‍ വിതരണം ചെയ്തു. തുടര്‍ന്നു നടന്ന വിഷു സദ്യക്ക് സുബിന്‍, അരുണ്‍, വിപിന്‍, അജി ചാക്കോ, ലിജീഷ്, വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.