കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Monday, April 11, 2016 6:01 AM IST
കുവൈത്ത് സിറ്റി: പ്രവാസി സുരക്ഷ എന്ന ലക്ഷ്യത്തോടുകൂടി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ അബാസിയ മേഖല കമ്മിറ്റി കല സെന്ററില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ ഒമ്പതിന് ആരംഭിച്ച മെഡിക്കല്‍ ക്യാമ്പ് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ് ഉദ്ഘാടനം ചെയ്തു. അബാസിയ മേഖല പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖല സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍, സണ്ണി ഷൈജേഷ് എന്നിവര്‍ സംസാരിച്ചു.

ബ്ളഡ് പ്രഷര്‍, ഷുഗര്‍, ഇസിജി തുടങ്ങിയ സൌകര്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ് അബാസിയായിലും പരിസര പ്രദേശത്തുമുള്ള നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്രദമായി.

ക്യാമ്പിനു ഡോ. രാജേഷ്, ഡോ. അനില ആല്‍ബര്‍ട്ട്, ഡോ. പ്രവീഷ് എന്നിവരും പാരമെഡിക്കല്‍ വിഭാഗത്തിന് മനോജ് കുമാര്‍ പരിയാനി, പ്രവീണ്‍, ആന്റോ, അനീഷ് പൌലോസ്, ലൂസി തോമസ് മാത്യു, സൌമ്യ അനില്‍കുമാര്‍, ജാന്‍സി, ലിജി, സജിത സ്കറിയ, പ്രസന്ന രാമഭദ്രന്‍, ടോളി പ്രകാശ് എന്നിവരും നേതൃത്വം നല്‍കി. അബാസിയ മേഖലയിലെ കലയുടെ പ്രധാന പ്രവര്‍ത്തകര്‍ ക്യാമ്പിന്റെ നടത്തിപ്പിനു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍