പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
Monday, April 11, 2016 5:59 AM IST
റിയാദ്: കൊല്ലം പരവൂരില്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സൌദിഅറേബ്യ റിയാദ്, ജിദ്ദ, അല്‍ കോബാര്‍, ദമാം കമ്മിറ്റികള്‍ അനുശോചിച്ചു.

മരിച്ചവരുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും തീരാവേദനയില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കുചേരുന്നതായി ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അപകടത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കി ശക്തമായി മുന്നിട്ടിറങ്ങിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.