കൊല്ലം ജില്ലാ പ്രവാസിസമാജം അംഗത്വ വിതരണം
Monday, April 11, 2016 5:59 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം (ഗഖജട) കുവൈറ്റ് അംഗത്വ വിതരണം നടത്തി.

ജോര്‍ജ് വൈരമണ്ണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികരികളായ ജോയ് ജോണ്‍ തുരുത്തിക്കരയും ജയിംസ് പൂയപ്പള്ളിയും ചേര്‍ന്ന് ഷാജി ആയൂരിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

ജാതി മത രാഷ്ട്രീയ ഭേദമേന്യേ കുവൈത്തിലെ കൊല്ലം ജില്ലാ നിവാസികളെ മുഴുവന്‍ ഈ സംഘടനയില്‍ അംഗമാക്കി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുകയും ഒപ്പംതന്നെ കുവൈത്തില്‍ ദുരിതമനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായം നല്‍കുകയുമാണ് സമാജം ലക്ഷ്യം വയ്ക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ജോര്‍ജ് വൈരമണ്‍ പറഞ്ഞു.

ജോയ് ജോണ്‍ തുരുത്തിക്കര, ജയിംസ് പൂയപ്പള്ളി, ജോയ് കരവാളൂര്‍, ലാജി ജേക്കബ്, സലിം രാജ് എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക്: 5150 3313, 67640009, 6650 4992.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍