അബ്ദുല്‍ മനാഫിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Monday, April 11, 2016 5:58 AM IST
ദമാം: അല്‍ ഹസക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച വടകര പാലയാട് നട സ്വദേശിയും പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പ് ഫിനാന്‍സ് മാനേജരുമായ അബ്ദുല്‍ മനാഫിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ഖത്തര്‍ സൌദി അതിര്‍ത്തിയായ സല്‍വ വഴി ദമാമിലേക്കുള്ള യാത്രയില്‍ മൂന്നംഗ സംഘം സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍, റോഡിനു കുറുകെ വന്ന ഒട്ടകത്തിനെ ഇടിച്ചുണ്ടായ അപകടത്തിലാഇഴ വാഹനം ഓടിച്ചിരുന്ന അബ്ദുല്‍ മനാഫ് മരിച്ചത്.

മനാഫിന്റെ ഭാര്യ റജീനയും മകന്‍ മുഹമ്മദ് റൈഹാനും ദോഹയിലുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്നു മനാഫിന്റെ സഹോദരന്‍ യാസിറിനൊപ്പം ഇവര്‍ നേരത്തെ നാട്ടിലെത്തി. നടേമ്മല്‍ ഹൌസ് മൊയ്തീന്റേയും പരേതയായ ഹലീമയുടേയും മകനാണ് മുപ്പതുകാരനുമായ അബ്ദുല്‍ മനാഫ്.

ഹഫൂഫ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അല്‍ ഹസയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും കെഎംസിസി നേതാവുമായ കുഞ്ഞാല്‍ അസന്‍ കുട്ടിയുടെ നേതൃത്വത്തില്‍ കബീര്‍ കൊണ്േടാട്ടി, റഹ്മാന്‍ കാരയാട് എന്നിവരുടെ സഹകരണത്തോടെ നാട്ടിലേക്കു കൊണ്ടുപോകുവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം