ഷിക്കാഗോ സ്റാര്‍നൈറ്റ് 2016: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Monday, April 11, 2016 5:16 AM IST
ഷിക്കാഗോ: ദശാബ്ദി വര്‍ഷമാചരിക്കുന്ന പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോയിലെ തിരുഹൃദയ ക്നാനായ ഫൊറോനാ ദേവാലയത്തിന്റെ ധനശേഖരണത്തിനായി സ്വന്തം കലാകാരന്മാരേയും കലാകാരികളെയും ഉള്‍പ്പെടുത്തി മേയ് 7 ന് ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളില്‍ വച്ച് നടക്കുന്ന 'ഷിക്കാഗോ സ്റാര്‍സ് നൈറ്റ്' സ്റ്റേജ് ഷോയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ നടക്കുന്നുവെന്നു ഫൊറോന വികാരി ഫാ. എബ്രാഹം മുത്തോലത്തും, എന്റെര്‍റ്റൈന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയും അറിയിച്ചു.

നടി ദിവ്യ ഉണ്ണിയും, ഷിക്കാഗോയിലെ കലാപ്രതിഭകളും ചേര്‍ന്നവതരിപ്പുക്കുന്ന നടന, നാട്യ, ഹാസ്യ കലാപരിടായാണ് 'ഷിക്കാഗോ സ്റാര്‍സ് നൈറ്റ്'. പരിപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ക്ഷണിച്ചുകൊള്ളുന്നുവെന്ന് ട്രസ്റിമാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയിലും, എന്റര്‍ടെയ്ന്‍മെന്റ് ടീമംഗങ്ങളായ റ്റോമി കുന്നശേരി, സുനില്‍ കോയിത്തറ, ജെന്നി ഒറ്റത്തൈക്കലും അറിയിക്കുന്നു.

ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും കണ്‍വീനര്‍ കുര്യന്‍ നെല്ലാമറ്റം (6306649405), ജോ. കണ്‍വീനര്‍മാരായ മാത്യു ഇടിയാലി (6302057014), കുഞ്ഞുമോന്‍ നെടിയകാല (7087908132), സുജ തൊട്ടിച്ചിറ (8478451068), ട്രസ്റിമാരായ തോമസ് നെടുവാമ്പുഴ (6308549517), ജിമ്മി മുകളേല്‍ (6307061374), ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍ (6307766001), ഫിലിപ് പുത്തന്‍പുരയില്‍ (7732825954), കൂടാരയോഗം കോര്‍ഡിനേറ്റര്‍മാരായ റ്റോണി പുല്ലാപ്പള്ളി (6302055078), ബെന്നി വാച്ചാച്ചിറ (8473221973), ജിമ്മി കണിയാലി (6309037680), ജോയി വരകാല (6307151346), തങ്കമ്മ നെടിയകാലായില്‍ (7082245653), റ്റിജൊ കമ്മപറമ്പില്‍ (6308630910), റ്റോമി കുന്നശേരി (6307880124), പിആര്‍ഒ ബിനോയി കിഴക്കനടി (3125132361) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി