ബാലകൌതുകം സര്‍ഗസംഗമം നടത്തി
Saturday, April 9, 2016 5:47 AM IST
ഷാര്‍ജ: സാമൂഹ്യ സുരക്ഷയ്ക്ക് സൌഹൃദ ജീവിതം എന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ഷാര്‍ജ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ബാലകൌതുകം സര്‍ഗസംഗമം തഹാനി ഹാഷിര്‍ ഉദ്ഘാടനം ചെയ്തു.

ഒരു വ്യക്തിക്ക് ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് വളര്‍ന്നുവരുന്നതെന്നും ഇത്തരം അസഹിഷ്ണുതകള്‍ വ്യാപകമാവുന്ന സമകാല ലോകത്ത് നിഷ്കളങ്കമായ സ്നേഹത്തിലൂടെയും സൌമ്യമായ ജീവിതരീതികളിലൂടെയും സാമൂഹിക സുരക്ഷ തിരിച്ചുപിടിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്നു തഹാനി ആവശ്യപ്പെട്ടു.

ഗോള്‍ഡ് എഫ്എം റേഡിയോ ന്യൂസ് പ്രസന്റര്‍ തന്‍സി ഹാഷിര്‍, ജുനൈദ്, ഹാറൂന്‍ കക്കാട്, സല്‍മാനുല്‍ ഫാരിസി എന്നിവര്‍ സംസാരിച്ചു.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എക്സല്‍ മുജീബ്, ജനറല്‍ സെക്രട്ടറി ഫിറോസ്, ഫാത്തിമ ഷമീര്‍, സി.വി. നുഹാദ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഷാര്‍ജ അമാന നഴ്സറി സ്കൂളില്‍ നടന്ന സംഗമത്തില്‍ നാടകം, അറബിക് ഡാന്‍സ്, സ്കിറ്റ്, കഥാ കദനം, ഗാനം, മിമിക്രി, ഒപ്പന തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി.

റിപ്പോര്‍ട്ട്: മുജീബ് റഹ്മാന്‍