ബഹറിന്‍ ലാല്‍ കെയെഴ്സ് ധനസഹായം കൈമാറി
Saturday, April 9, 2016 5:42 AM IST
മനാമ: ബഹറിന്‍ ലാല്‍ കെയെഴ്സ് നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രിലില്‍ രണ്ടു ധനസഹായം കൈമാറി. ആദ്യത്തേത് മൂന്നു കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഡയാലിസിസ് നടത്തുവാനുള്ള ധനസഹായം തണലിന്റെ ബഹറിന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് ലാല്‍ കെയെഴ്സ് ബഹറിന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും ബഹറിന്‍ കേരളീയ സമാജം നടത്തുന്ന സ്കൂള്‍ കുട്ടികളുടെ പഠനസഹായ പദ്ധതിയിലേക്കുള്ള ധനസഹായം ബഹറിന്‍ ലാല്‍ കെയെഴ്സ് സെക്രട്ടറി എഫ്.എം. ഫെസല്‍ ബഹറിന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയ്ക്കും കൈമാറി.

സ്പാക് ചെയര്‍മാന്‍ ബി. ഉണ്ണികൃഷ്ണന്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.ടി. സലിം, ജ്യോതി മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.