കല കുവൈറ്റ് അബു ഹലീഫ അലിയ യൂണിറ്റ് രൂപീകരിച്ചു
Saturday, April 9, 2016 5:41 AM IST
കുവൈത്ത് : കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് 55-ാമത് യൂണിറ്റായി അബു ഹലീഫ യൂണിറ്റ് രൂപീകരിച്ചു.

കണ്‍വന്‍ഷന്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗം സനീഷ് അധ്യക്ഷത വഹിച്ചു. പുതിയ യൂണിറ്റിന്റെ കണ്‍വീനറായി സനീഷിനേയും ജോയിന്റ് കണ്‍വീനര്‍മാരായി അരുണ്‍ജിത്ത്, ബിനോബ് എന്നിവരുള്‍പ്പെടെ ഏഴംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫര്‍, പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍