ഞായറാഴ്ച മുതല്‍ തപാല്‍ സ്റാമ്പിന്റെ വില കുറയും
Saturday, April 9, 2016 3:00 AM IST
വാഷിങ്ടണ്‍ ഡിസി: യുഎസ് പോസ്റല്‍ സര്‍വീസിന്റെ നൂറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റാമ്പിന്റെ വിലയില്‍ കുറവ്. 49 സെന്റ്ായിരുന്ന തപാല്‍ സ്റാമ്പിനു ഞായറാഴ്ച മുതല്‍ 47 സെന്റ് നല്‍കിയാല്‍ മതി. പോസ്റ് കാര്‍ഡിന്റെ സ്റാമ്പ് 34 സെന്റില്‍ നിന്നും ഒരു സെന്റ് കുറച്ചിട്ടുണ്ട്.

2014 ലാണ് മൂന്നു സെന്റ് ഉയര്‍ത്തി 49 സെന്റായി നിജപ്പെടുത്തിയത്. രണ്ടു വര്‍ഷത്തേക്കാണ് ഉയര്‍ന്ന വില ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ കാലവധി കഴിയുന്നതിന് മുമ്പ് സ്റാമ്പ് വില കുറയ്ക്കുവാന്‍ തീരുമാനിച്ചതിലൂടെ രണ്ടു ബില്യണ്‍ ഡോളറാണ് യുഎസ് പോസ്റല്‍ സര്‍വീസ് നഷ്ടം സഹിക്കേണ്ടത്. സ്റാമ്പ് വില വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ നാല്പത്തി ഒമ്പത് സെന്റ് നല്‍കി 'ഫോര്‍ എവര്‍' സ്റാമ്പ് വാങ്ങി സൂക്ഷിച്ചവര്‍ക്കാണ് വില കുറഞ്ഞതോടെ നഷ്ടം സംഭവിച്ചത്.

1919 ജൂലൈ മാസം ആണ് നിലവിലുണ്ടായിരുന്ന സ്റാമ്പിന്റെ വില 3 സെന്റ്, 2 സെന്റായി കുറച്ചതാണ്. യുഎസ് പോസ്റല്‍ സര്‍വീസ് സമീപ കാലത്ത് സ്വീകരിച്ച നടപടി.

2014 ല്‍ സ്റാമ്പിന്റെ വില മൂന്നു സെന്റ് വര്‍ധിപ്പിച്ചതിലൂടെ യുഎസ് പോസ്റല്‍ സര്‍വീസിന് 4.6 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം ലഭിച്ചിരുന്നു. കുറഞ്ഞ വില ഞായറാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് പോസ്റ് മാസ്റര്‍ ജനറല്‍ മെഗന്‍ ജെ ബ്രണ്ണന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍