മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ ഓഫീസ് മന്ദിരം ലാലു അലക്സ് ഉദ്ഘാടനം ചെയ്യും
Friday, April 8, 2016 8:04 AM IST
ടാമ്പ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി. അസോസിയേഷന്‍ പണികഴിപ്പിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒമ്പതിനു (ശനി) ഉച്ചകഴിഞ്ഞു മൂന്നിന് പ്രശസ്ത സിനിമാതാരം ലാലു അലക്സ് നിര്‍വഹിക്കും. ഓഫീസ് റൂമിനു പുറമെ 120-ഓളം പേര്‍ക്കിരിക്കാവുന്ന ഹാള്‍, സ്റോര്‍ റൂം, കിച്ചന്‍, റിക്രിയേഷന്‍ ഏരിയ എന്നിവ അടങ്ങിയതാണ് പുതിയ ഓഫീസ് മന്ദിരം. അസോസിയേഷന്‍ ഭാരവാഹികള്‍ക്കു പുറമെ മുന്‍ പ്രസിഡന്റുമാരും ചടങ്ങില്‍ സംബന്ധിക്കും.

വൈകുന്നേരം അഞ്ചു മുതല്‍ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വസന്തോത്സവവും മലയാളി തട്ടുകടകളോടുമൊപ്പം 2016 കമ്മിറ്റിയുടെ ഔപചാരികമായ ഉദ്ഘാടനവും നടക്കും.

ടാമ്പായിലും പരിസരങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബങ്ങളേയും ചടങ്ങിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പ്രവേശനം സൌജന്യമാണ്.

വിവരങ്ങള്‍ക്ക്: ടോമി മ്യാല്‍ക്കരപ്പുറത്ത് (പ്രസിഡന്റ്) 813 416 9183, രാജീവ് നായര്‍ (സെക്രട്ടറി) 941 702 0090, ടി. ഉണ്ണികൃഷ്ണന്‍ (ചെയര്‍മാന്‍) 813 334 0123, സാല്‍മോന്‍ മാത്യു 813 732 8824, ഷീലാ ഷാജു 813 765 5458, സജി കരിമ്പന്നൂര്‍ 813 263 6302.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം