ഫോര്‍ബ്സ് പ്രഖ്യാപിച്ച വനിതാ വ്യവസായ പ്രമുഖരില്‍ ഇന്ത്യയില്‍നിന്ന് എട്ടു പേര്‍
Friday, April 8, 2016 6:05 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബിസിനസ് ഫോര്‍ബ്സ് മാഗസിന്‍ ഏപ്രില്‍ ആറിനു പ്രഖ്യാപിച്ച ഏഷ്യയില്‍നിന്നുളള 50 വനിതാ വ്യവസായ പ്രമുഖരില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഫൌണ്േടഷന്‍ ചെയര്‍ നിത അംബാനിക്കു ലഭിച്ചു.

രണ്ടാം സ്ഥാനം ഇന്ത്യയില്‍നിന്നുളള എസ്ബിഐ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുന്ധതി ഭട്ടാചാര്യക്കാണ്. ഇരുവരെയും കൂടാതെ മു സിഗ്മ (ഡിസിഒ) ഡിപ്ളി ഗൊനെക, വിനിത ഗുപ്ത, ചന്ദ്ര കൊച്ചാര്‍, വന്ദന ലൂതറ, കിരണ്‍ മസുംദാര്‍ തുടങ്ങിയ ആറ് പേര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു.

മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി റിലയന്‍സ് വ്യവസായ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെ മാനിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് പ്രോഫിറ്റ് 190 മില്യണ്‍ ഡോളറായി ഉയര്‍ത്തുന്നതിന് അരുന്ധതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ക്കുളള അംഗീകാരമാണ് ഇവരെ രണ്ടാം സ്ഥാനത്തിനര്‍ഹയാക്കിയത്.

ചൈന, ഇന്തോനേഷ്യ, ഓസ്ട്രേലിയ, വിയറ്റ്നാം, തായ് ലാന്റ്, ഹോങ്കോംഗ്, ജപ്പാന്‍, സിംഗപ്പൂര്‍, ന്യൂസിലാന്റ്, ഫിലിപ്പീന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള വനിത വ്യവസായികളില്‍നിന്നാണ് 50 പ്രമുഖരെ തെരഞ്ഞെടുത്തത്.

ഇത്രയുമധികം വനിതകള്‍ ഒരേസമയം ഫോര്‍ബസ് ലിസ്റില്‍ സ്ഥാനം പിടിക്കുന്നത് ഇതാദ്യമായാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍