കുമ്മാട്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Friday, April 8, 2016 6:02 AM IST
അബുദാബി: തൃശൂര്‍ സെന്റ് തോമസ് കോളജ് അലൂംനി യുഎഇ ചാപ്റ്റര്‍ (കുമ്മാട്ടി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അജ്മാനിലെ ജിഞ്ചര്‍ റസ്ററന്റില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ബോര്‍ജിയോ ലൂയിസ് (പ്രസിഡന്റ്), ലിജോ ആലപ്പാട്ട് (വൈസ് പ്രസിഡന്റ്), രഘു ആര്‍. നായര്‍ (ജനറല്‍ സെക്രട്ടറി), ബിജോയ് ചീരകുടി (ജോ. സെക്രട്ടറി), ഓസ്റിന്‍ കാക്കശേരി (ട്രഷറര്‍), ജിമ്മി (ജോ. ട്രഷറര്‍), ബിനോയ് സി. ചന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), മഹേഷ് പൌലോസ് (മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.