സയിദ് ശിഹാബ്, സീതിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റ്: സംയുക്ത സ്വാഗത സംഘം ഞാറാഴ്ച
Thursday, April 7, 2016 8:11 AM IST
ദുബായി: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച സയിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്, സീതിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റ് എന്നീ പരിപാടികളുടെ സ്വാഗതസംഘം ഭാരവാഹികളുടെ സംയുക്ത യോഗം ഏപ്രില്‍ 10നു (ഞായര്‍) രാത്രി എട്ടിനു ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്തു ചേരും.

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലാ കമ്മിറ്റി സ്ഥാപിച്ചു വരുന്ന ഹോട്ട് ആന്‍ഡ് കൂള്‍ വാട്ടര്‍ ഡിസ്പന്‍സറുകളുടെ രണ്ടാം ഘട്ട ലിസ്റും ഫണ്ടും ചടങ്ങില്‍ സമര്‍പ്പിക്കും. രണ്ടാമത് സയിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളും കെഎംസിസി സംസ്ഥാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍