'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ പ്രവാസി ചാനലില്‍
Thursday, April 7, 2016 6:14 AM IST
ന്യൂയോര്‍ക്ക്: പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചില്‍ ഏറ്റിയ 'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' എന്ന പരിപാടിയുടെ രണ്ടാം ഭാഗം പ്രവാസി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു.

മിത്രാസ് പ്രൊഡക്ഷനും പ്രവാസി ചാനലും സംയുക്തമായി നിര്‍മിക്കുന്ന പരിപാടിയില്‍ സിനിമ ഉള്‍പ്പെടെയുള്ള കലാരംഗത്ത് തിളങ്ങിനില്‍ക്കുന്ന താരങ്ങളും ഗായകരും അവരുടെ കലാജീവിതത്തില്‍ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഏറ്റവും നല്ല മെഗാ സ്റേജ് ഷോയുടെ ഡയറക്ടര്‍ എന്നു പേരെടുത്ത മിത്രാസ് രാജനും കെപിഎസ്സി ലളിത, സുരാജ് വെഞ്ഞാറമൂട്, സച്ചിന്‍ വാരിയര്‍, മണിയംപിള്ള രാജു, ചിപ്പി, കലാഭവന്‍ ഷാജോണ്‍ തുടങ്ങി പത്തോളം കലാകാരന്മാര്‍ അവരുടെ അമേരിക്കന്‍ യാത്രാവിശേഷങ്ങളും സിനിമ വിശേഷങ്ങളും പ്രവാസി ചാനലില്‍കൂടി ലോകമെമ്പുമുള്ള മലയാളി പ്രേഷകരുമായി പങ്കുവയ്ക്കുന്നു.

വിവരങ്ങള്‍ക്ക്: 9083455983.

റിപ്പോര്‍ട്ട്: സുനില്‍ ട്രൈസ്റാര്‍