തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാസ്ക്) പിക്നിക് സംഘടിപ്പിച്ചു
Thursday, April 7, 2016 4:59 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) ആഭിമുഖ്യത്തില്‍ ട്രാസ്ക് പിക്നിക് 2016 ഏപ്രില്‍ ഒന്നിനു റിഗ്ഗായ് ഗാര്‍ഡനില്‍ സംഘടിപ്പിച്ചു. ട്രാസ്ക് പ്രസിഡന്റ് സെബാസ്റ്യന്‍ വാതൂക്കാടന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ബിജു കടവി ട്രാസ്കിന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമാക്കി. ജോയിന്റ് സെക്രട്ടറിമാരായ ജോസഫ്, ഹരി, രാജേഷ്, വനിതാവേദി കോ-ഓര്‍ഡിനേറ്റര്‍ അംബിക മുകുന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി അജയ് പാങ്ങില്‍ സ്വാഗതപ്രസംഗവും ട്രഷറര്‍ ശ്രീജിത് നന്ദിയും പ്രകാശിപ്പിച്ചു.

ട്രാസ്കിന്റെ ഒരുമയും സൌഹൃദ കൂട്ടായ്മയും ഊട്ടിയുറപ്പിച്ച ഈ പരിപാടിയില്‍ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കളികളും കായികവിനോദങ്ങളും സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആയി നടന്ന വടംവലി മത്സരം എല്ലാവരേയും ഉത്സാഹഭരിതരാക്കി. രാവിലെ ഒമ്പതിനു ആരംഭിച്ച ഈ സൌഹൃദ സംഗമം വൈകുന്നേരം 4.30 വരെ നീണ്ടു നിന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍