കേരള അസോസിയേഷന്‍ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, April 7, 2016 4:58 AM IST
കുവൈത്ത്: കേരള അസോസിയേഷന്‍ കുവൈത്ത് 16-മത് വാര്‍ഷിക സമ്മേളനം അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം പ്രസിഡന്റ് മനോജ് കുമാര്‍ ഉദയപുരം അധ്യക്ഷത വഹിച്ചു . സെക്രട്ടറി ശ്രീം ലാല്‍ സ്വാഗതം പറഞ്ഞു. പ്രസീഡിയം വിനോദ് വലൂപറമ്പില്‍, സാബു എം. പീറ്റര്‍ പ്രവീണ്‍ നന്ദിലത്ത് സമ്മേളനം നിയന്ത്രിച്ചു .ഇന്ത്യയിലെ പ്രമുഖമായ യൂണിവേഴ്സിറ്റികളെ സംഘപരിവാര്‍ അജന്‍ഡ കാരണം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രമേയം സമ്മേളനത്തില്‍ ഷാജി രഘുവരന്‍ അവതരിപ്പിച്ചു. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യോഗം വിലയിരുത്തി . സമ്മേളനം 25 അംഗ സെന്‍ട്രല്‍ കമ്മിറ്റിയും 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ ആയി മണിക്കുട്ടന്‍ എടക്കാട്ട് (പ്രസിഡന്റ് ), പ്രവീണ്‍ നന്ദിലത്ത് (സെക്രട്ടറി), ശ്രീനിവാസന്‍ മുനമ്പം (ട്രഷറര്‍) , രാജീവ് ജോണ്‍ , ജിഷ എലിസബത്ത് (വൈസ് പ്രസിഡന്റ്) , അനില്‍ കെ.ജി, മഞ്ജു മോഹനന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍