ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് നടത്തിയ 'കലാമേള 2016' മത്സരാര്‍ഥികളുടെ എണ്ണംകൊണ്ടും അവതരിപ്പിച്ച പരിപാടികളുടെ ഉയര്‍ന്ന നിലവാരംകൊണ്ടും പ്രത്യേകം ശ്രദ്ധേയമായി.
സീറോ മലബാര്‍ കത്തീഡ്രല്‍ അല്‍ഫോന്‍സ ഹാളില്‍ നിലവിലുള്ള കലാപ്രതിഭ ആന്‍സല്‍ മുല്ലപ്പള്ളിയും കലാതിലകം റിയാ രവിയും പ്രസിഡന്റ് ടോമി അംബേനാട്ട്, സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ട പ്ളാക്കില്‍, കലാമേള ചെയര്മാന് രജ്ഞന്‍ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ചതോടെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിനു തിരശീല ഉയര്‍ന്നത്.
തുടര്‍ന്നു 650-ഓളം മത്സരാര്‍ഥികള്‍ അഞ്ചു സ്റേജുകളിലായി നടത്തിയ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. കേരളത്തിലെ സ്കൂള്‍ യുവജനോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ നടത്തിയ ഈ കലാമേളയ്ക്കു ചുക്കാന്‍ പിടിച്ചത് ചെയര്മാന് രഞ്ജന്‍ ഏബ്രഹാമും കോ- ചെയര്മാന്മാരായ ജിമ്മി കണിയാലിയും ചിതേഷ് ചുങ്കത്തുമാണ്.
ഒരേസമയം വിവിധ സ്റേജുകളില്‍ നടത്തിയ മത്സരങ്ങള്‍ക്ക് ജെസി റിന്‍സി, മോഹന്‍ സെബാസ്റ്യന്‍, ജേക്കബ് പുറയംപമ്പള്ളില്, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോഷി മാത്യു പുത്തൂരാന്‍, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു നടുവീട്ടില്‍, സന്തോഷ് നായര്‍, ഷാബു മാത്യു, സ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി വള്ളിക്കളം, തൊമ്മച്ചന് പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവണകളത്തില്‍, ജോണ്സണ് കണ്ണൂക്കാടന്‍, ഫ്രാന്‍സീസ് ഇല്ലിക്കല്‍, ജോസ് മണക്കാട്ട്, സിബു മാത്യു, ബെന്നി പരിമണം, ശ്യാം തുടങ്ങിയവര്‍ നേതൃത്വം നല്കി.
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ പുഞ്ചിരി മത്സരം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിനു സിനില്‍ ഫിലിപ്പ് നേതൃത്വം നല്കി.
യാതൊരു വിധത്തിലുമുള്ള ഒരു പരാതിക്കും ഇടം നല്‍കാതെ തികച്ചും കുറ്റമറ്റ രീതിയില്‍ കലാമേള വിജയകരമാക്കുവാന്‍ സാധിച്ചതിനു മലയാളി അസോസിയേഷന്റെ പേരില്‍ പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി സി. മാണിയും എല്ലാവര്ക്കും നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം