'നിലമ്പൂര്‍ സംഗമം 2016' ഏപ്രില്‍ എട്ടിന്
Wednesday, April 6, 2016 8:13 AM IST
ദുബായി: നിലമ്പൂര്‍ നിയോജകമണ്ഡലം യുഎഇ പ്രവാസികളുടെ കൂട്ടായ്മയായ 'നിലമ്പൂര്‍ സംഗമം 2016' എന്ന പേരില്‍ വിവിധ പരിപാടികളോടെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു.

ഏപ്രില്‍ എട്ടിനു (വെള്ളി) വൈകുന്നേരം നാലു മുതല്‍ ദുബായി റാഷിദ് ഹോസ്പിറ്റല്‍ ലൈബ്രററി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികള്‍ക്കൊപ്പം പ്രശസ്ത മജീഷ്യനും മെര്‍ലിന്‍ അവാര്‍ഡ് ജേതാവുമായ ഗോപിനാഥ് മുതുകാടിന്റെ 'മുതുകാട് ഷോ' യും അരങ്ങേറും.

വിവരങ്ങള്‍ക്ക്: 050 8056492.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍