ടീം ഇന്ത്യ വോളിബോള്‍ സംഘടിപ്പിച്ചു
Wednesday, April 6, 2016 5:51 AM IST
ദുബായി: ടീം ഇന്ത്യ ദുബായി വനിതകള്‍ക്കായി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ സ്കൈ ഡൈവ് ജേതാക്കളായി. നാലു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ദുബായി ഡ്യൂട്ടിഫ്രീ രണ്ടാം സ്ഥാനത്തെത്തി.

ഗീസസിലെ അള്‍തവാര്‍ സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടന്ന മത്സരം ദുബായി സ്പോര്‍ട്സ് കൌണ്‍സില്‍ പ്രതിനിധി മുഹമ്മദ് സാദിഖ് വജ്ദാനി ഉദ്ഘാടനം ചെയ്തു. ബി. പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ. അന്‍വര്‍ നഹ, എന്‍.പി. രാമചന്ദ്രന്‍, എന്‍.ആര്‍. മായിന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാബു പീതാംബരന്‍, ചന്ദ്രന്‍ മുല്ലപ്പള്ളി, ദേവദാസ്, ടി.പി. അശറഫ്, മോഹന്‍ വെങ്കിട്ട്, കെ.പി. ശിവകുമാര്‍, രതീഷ്, സുധന്‍, ടോജി, സുധര്‍മന്‍, റെജില്‍ എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.