കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്കിനു യാത്രയയപ്പു നല്കി
Wednesday, April 6, 2016 5:51 AM IST
ജിദ്ദ: രണ്ടു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു വിരാമമിട്ടുകൊണ്ട് മടങ്ങുന്ന കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്കിനു ഒഐസിസി ജിദ്ദ വെസ്റേണ്‍ റീജണല്‍ കമ്മിറ്റി യാത്രയയപ്പു നല്കി.

തനിക്കു നല്കിയ സഹകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ മുബാറക് ഒഐസിസി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചു. തനിക്കു മറക്കാനാവാത്ത അനുഭവങ്ങളാണ് ജിദ്ദ നല്‍കിയതെന്നും ദൈവത്തിന്റെ അതിഥികളായി ഹജ്ജിനെത്തുന്ന ലക്ഷക്കണക്കിനു തീര്‍ഥാടകരെ സേവിക്കുന്നതിനു അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാന്നുന്നുവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ജിദ്ദയിലെ ഓഫീസിലെ അവസാനദിവസം നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.ടി.എ. മുനീര്‍ ഉപഹാരം സമ്മാനിച്ചു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞു, ഗ്ളോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ഗ്ളോബല്‍ കമ്മിറ്റി അംഗളായ അലവി ആറുവീട്ടില്‍, അബ്ദുറഹീം ഇസ്മയില്‍, ചെമ്പന്‍ അബാസ്, അലി തേക്ക്തോടു, ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി സെക്കിര്‍ ഹുസൈന്‍ എടവണ്ണ, പി.പി. ഹാശീം, കുഞ്ഞി മുഹമ്മദ് കോടശേരി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍