കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളജ് അലൂംനി മീറ്റ് ഏപ്രില്‍ 16, 23, 30 തീയതികളില്‍
Wednesday, April 6, 2016 5:49 AM IST
ഹൂസ്റണ്‍: കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.

ടികെഎം അലൂംനി മീറ്റ് യുഎസ്എ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംഗമങ്ങള്‍ ടികെഎം എന്‍ജിനിയറിംഗ് കോളജ് അലൂംനി റലേഷന്‍സ്, ടികെഎം ട്രസ്റ്, ടികെഎംസിഇ സിലിക്കന്‍വാലി അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 16നു (ശനി) 12.30 മുതല്‍ 3.30 വരെ കലിഫോര്‍ണിയായിലെ സാന്‍ഹോസേയില്‍ വാര ഇന്ത്യന്‍ റസ്ററന്റില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു ടികെഎംസിഇ അലൂംനി സിലിക്കന്‍ വാലി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കും.

23നു (ശനി) ഏഷ്യാന ഇന്ത്യന്‍ റസ്ററന്റില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന ഹൂസ്റണ്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു ടികെഎം കോളജ് ട്രസ്റ് ആതിഥേയത്വം വഹിക്കും.

30നു (ശനി) ടികെഎം അലുംനിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗമം പ്രിന്‍സ്ടണ്‍ അന്‍ജപ്പാര്‍ ഇന്ത്യന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ നടക്കും.

ടികെഎം കോളജ് ട്രസ്റ് പ്രസിഡന്റ് ഷാഹൂല്‍ ഹസന്‍ മുസ്ലിയാര്‍, ട്രഷറര്‍ ജലാലുദ്ദീന്‍ മുസലിയാര്‍, ട്രസ്റ് മെംബര്‍ എം. ഹാരൂണ്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയൂബ്, അലൂംനി റിലേഷന്‍സ് കോഓര്‍ഡിനേറ്റര്‍ പ്രഫ. എ. സുധീര്‍ എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: വിനോദ് ബാലകൃഷ്ണന്‍ (സാന്‍ഹോസേ) 408 203 2466, സഞ്ജു മാത്യു (ഹൂസ്റണ്‍) 281 507 9806, ജിജു നൈനാന്‍ (ഹൂസ്റണ്‍) 281 740 9167, ജിതേഷ് നമ്പ്യാര്‍ (ന്യൂജേഴ്സി) 973 896 5803, രഘുറാം ഗോപാല്‍ (ന്യൂജേഴ്സി) 571 229 0742.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി