ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കെഎംസിസി കണ്‍വന്‍ഷന്‍ 22ന്
Wednesday, April 6, 2016 5:46 AM IST
ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പു പ്രചാരണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 22നു (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നിന് ദോഹ ഹിലാല്‍ കെഎംസിസി ഹാളില്‍ പ്രമുഖ യുവ പ്രാസംഗികന്‍ കാസര്‍ഗോഡ് ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്റഫ് 'ഫാസിസത്തിനെതിരേ ഉത്തരകേരളം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

പ്രസിഡന്റ്് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സാദിക്ക്, ബഷീര്‍ ചെര്‍ക്കള, റഷീദ് മൌലവി, കെ.കെ. അമീര്‍, സിദ്ദീഖ് മണിയംപാറ, ശംസുദ്ദീന്‍ ഉദിനൂര്‍, ഇബ്രാഹിം ഹാജി എന്നിവര്‍ സംബന്ധിച്ചു.