തോമസ് ജോസഫ് നിര്യാതനായി
Wednesday, April 6, 2016 5:03 AM IST
ഹൂസ്റണ്‍: തോമസ് ജോസഫ് (തോമാച്ചന്‍-66) നിര്യാതനായി. പാലാ വെള്ളിയപ്പള്ളി പതിയില്‍ പരേതനായ ജോസഫ് കുഞ്ഞേപ്പിന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനാണ്. ഭാര്യ മണിമല പുതുമന കുടുംബാംഗം ലൂസി. മക്കള്‍: ജിജോ തോമസ്, ജോയല്‍ തോമസ്. മരുമക്കള്‍: ലിസ തോമസ്, പ്രിയങ്ക തോമസ്.

സഹോദരങ്ങള്‍: മാത്യു ജോസഫ് (കുട്ടിച്ചന്‍, ഹൂസ്റണ്‍), ജോണി ജോസഫ് (ഡിട്രോയിറ്റ്), ജോര്‍ജ്കുട്ടി, ജോസ് (ഇന്ത്യ), ആല്‍ഫി (ഫ്ളോറിഡ). സംസ്കാരം പിന്നീട് ഹൂസ്റണില്‍.