വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍-വിഷു ആഘോഷങ്ങളും
Tuesday, April 5, 2016 6:13 AM IST
ന്യൂറൊഷല്‍: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍-വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ളൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ (252 ടീൌിറ്ശലം അ്ലിൌല, ണവശലേ ജഹമശി, ചഥ 10606) ഏപ്രില്‍ 30നു (ശനി) നടക്കും. വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെയാണ് ആഘോഷ പരിപാടികള്‍.

കുടുംബസംഗമത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ കൈയില്‍നിന്നു ഡോ. ഫിലിപ്പ് ജോര്‍ജ് ഏറ്റു വാങ്ങി നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ചാക്കോ, കൊച്ചുമ്മന്‍ ജേക്കബ്, ഗണേഷ് നായര്‍, ജെ. മാത്യുസ്, എം.വി. കുര്യന്‍, കെ.ജെ. ഗ്രിഗറി, ജോണ്‍ മാത്യു (ബോബി), സുരേന്ദ്രന്‍ നായര്‍, ജോണ്‍ തോമസ്, വിപിന്‍ ദിവാകരന്‍, രാജന്‍ ടി. ജേക്കബ്, ചാക്കോ പി. ജോര്‍ജ് (അനി) എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാനും ഒര്‍ത്തിരിക്കാനും കഴിയുന്ന, ഒരു പിടി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന സംഗീതനിശയും സാങ്കേതികവിദ്യകളുടെ സമന്വയവും അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണു നമുക്കു സമ്മാനിക്കുന്നത്.

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കാന്‍ വെസ്റ്ചെസ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.