സ്റുഡന്റ്സ് ഇന്ത്യ കുവൈറ്റിനു പുതിയ നേതൃത്വം
Tuesday, April 5, 2016 6:11 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സ്റുഡന്റ്സ് ഇന്ത്യ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മുഹമ്മദ് മിഷാല്‍ (പ്രസിഡന്റ്), ഹംദാന്‍ അന്‍വര്‍ (വൈസ് പ്രസിഡന്റ്), റയാന്‍ ഖലീല്‍ (ജനറല്‍ സെക്രട്ടറി), ഫുവാദ് അബ്ദുറഹിമാന്‍ (സെക്രട്ടറി) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബാസില്‍ ഹബീബ്, നൂഹ് ഫൈസല്‍, ഹാദി, സിനാന്‍, ബാസില്‍, ആമിര്‍, മുഹമ്മദ്, നാസിഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ഫര്‍വാനിയ കെഐജി ഓഫീസില്‍ നടന്ന യോഗത്തില്‍ യൂത്ത് ഇന്ത്യാ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് സംസാരിച്ചു. യൂത്ത് ഇന്ത്യാ ജനറല്‍ സെക്രട്ടറി ഷാഫി കോയമ്മ, സ്റുഡന്റ്സ് ഇന്ത്യ കണ്‍വീനര്‍ ഹഷീബ് എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ എക്സിക്യുട്ടീവ് അംഗങ്ങളായ സഫീര്‍, ഹാഫിസ്, എന്‍.കെ. ഷാഫി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍