ഐപിഎല്ലില്‍ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സന്ദേശം നല്‍കുന്നു
Tuesday, April 5, 2016 6:10 AM IST
ഡിട്രോയ്റ്റ്: ആഗോളാടിസ്ഥാനത്തില്‍ ജാതി മത ഭേദമെന്യേ പ്രാര്‍ഥനയ്ക്കായി ഒന്നിച്ചു കൂടിവരുന്ന ഡിട്രോയ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും ഇപ്പോള്‍ കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസന ചുമതല വഹിക്കുകയും ചെയ്യുന്ന റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്ക്കോപ്പാ മുഖ്യ സന്ദേശം നല്‍കുന്നു.

ഏപ്രില്‍ അഞ്ചിനു (ചൊവ്വ) രാത്രി എട്ടിനു (ന്യൂയോര്‍ക്ക് സമയം) യൂയാക്കിം തിരുമേനിയുടെ സന്ദേശം ശ്രവിക്കുന്നതിന് ഡയല്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍ 1605 562 3140. കോഡ്: 656750.

ഏവരെയും പ്രെയര്‍ ലൈനിലേക്കു സ്വാഗതം ചെയ്യുന്നതായി സി.വി. സാമുവല്‍ (ഡിട്രോയ്റ്റ്), ടി.എ. മാത്യു(ഹൂസ്റണ്‍) എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സി.വി. സാമുവല്‍ (ഡിട്രോയ്റ്റ്) 586 216 0602, ടി.എ.മാത്യു (ഹൂസ്റണ്‍) 832 771 2504.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍