വസ്ത്രദാന കാമ്പെയിന്‍ ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന്
Tuesday, April 5, 2016 5:13 AM IST
ന്യൂയോര്‍ക്ക്: സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഒഫ് കോമേഴ്സ്, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആരംഭിക്കുന്ന വസ്ത്രദാന കാമ്പെയിന്റെ ഉദ്ഘാടനം ഏപ്രില്‍ അഞ്ചിനു (04-05-2016) വൈകീട്ടു അഞ്ചുമണിക്ക് സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഒഫ് കോമേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വച്ച്് നടത്തപ്പെടുന്നു. ഫാ. ഡേവിസ് ചിറമ്മല്‍ ആണ് ഉദ്ഘാടകന്‍.

സംഭാവനയായി ലഭിക്കുന്ന എല്ലാത്തരം വസ്ത്രങ്ങളും(പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ളത്) ഗാര്‍ഹിക ഉപകരണങ്ങളും ശേഖരിക്കാനുള്ള ഡ്രോപ് ബോക്സുകള്‍ സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസിനും ന്യൂ ഇന്‍ഡ്യ ഗ്രോസേഴ്സിനും സമീപം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സൌകര്യപ്രദമായ മറ്റു സ്ഥലങ്ങളിലും ഇത്തരം  ഡ്രോപ്  ബോക്സുകള്‍  സ്ഥാപിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫിലിപ് കൊച്ചുമ്മന്‍ (713) 2044125, ജോര്‍ജ് കൊളച്ചേരില്‍(832) 2024332, സണ്ണി കാരിയ്ക്കല്‍ (832) 5666806, ജിജു കുളങ്ങര(281) 7095433, ജിജി ഓലിക്കന്‍ (281) 7095433, രമേഷ് അന്തിയോടി (832) 8603200, സഖറിയ കോശി (281) 7809764, ബേബി മണ്‍ക്കുന്നേല്‍ (713) 2919721), ജോര്‍ജ് ഈപ്പന്‍ (713) 3140114, ഡോ.ജോര്‍ജ് കാക്കനാട്ട് (281) 7238520.