ശോശാമ്മ മാത്യു ഒക്ലഹോമയില്‍ നിര്യാതയായി
Tuesday, April 5, 2016 5:11 AM IST
ഒക്ലഹോമ: കോട്ടയം കഞ്ഞിക്കുഴി ചിറക്കരോട്ട് മാത്തന്‍ മാത്യുവിന്റെ (ബേബി) ഭാര്യ ശോശാമ്മ മാത്യു (കുഞ്ഞൂഞ്ഞമ്മ- 81) ഒക്ലഹോമയില്‍ നിര്യാതയായി. ഒക്ലഹോമ മര്‍ത്തോമ്മ ഇടവകാംഗമായിരുന്ന പരേത മാവേലിക്കര വഴുവാടി ചിറമേല്‍ പുത്തന്‍വീട് കുടുംബാംഗമാണ്. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് ഒന്നാമന്‍ കാതോലിക്കാ ബാവായുടെ സഹോദരപുത്രിയാണ് പരേത.

റെജി മാത്യു, സജി മാത്യു, വിജി മാത്യു (എല്ലാവരും ഒക്ലഹോമ, യുഎസ്എ) എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: ജിജി, സുമ, ഷിബി. കൊച്ചുമക്കള്‍: ട്രോയ്, റ്റോണി, സോണിയ, സ്റാന്‍ലി, കെവിന്‍, കെയ്റ്റ്ലിന്‍.

ഏപ്രില്‍ 8നു (വെള്ളിയാഴ്ച) വൈകുന്നേരം 6.30-നു ശാരോന്‍ ചര്‍ച്ച്, യൂക്കോണില്‍ വച്ച് മെമ്മോറിയല്‍ ശുശ്രൂഷയും ശനിയാഴ്ച രാവിലെ പത്തിനു ഒക്ലഹോമ മാര്‍ത്തോമ പള്ളിയില്‍ വച്ച് സംസ്കാര ശുശ്രൂഷയും നടത്തും.

റിപ്പോര്‍ട്ട്: ഷാജി ജോര്‍ജ്