ടിഎംഡബ്ള്യുഎ അഞ്ചാമത് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ സമാപനം
Monday, April 4, 2016 8:08 AM IST
ജിദ്ദ: തലശേരി മാഹി വെല്‍ഫയെര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി നടത്തിയ അഞ്ചാമത് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ സമാപനം. രണ്ടു ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് എ യില്‍ സിറാജ് വി.പി-അഷ്ഫാഖ് മേലേക്കണ്ടി സംഖ്യവും ഗ്രൂപ്പ് ബി യില്‍ നിന്ന് നിര്‍ഷാദ്- മുസ്തഫ സംഖ്യവും ചാമ്പ്യന്മാരായി.

ഗ്രൂപ്പ് എ യില്‍ നടന്ന ഫൈനലില്‍ റിജാസ്-ശുഹൈബ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (15-7, 15-5) തകര്‍ത്താണ് വി.പി. സിറാജ് -അഷ്ഫാഖ് സംഖ്യം ജേതാക്കളായത്.

ഗ്രൂപ്പ് ബിയില്‍ നിര്‍ഷാദ്- മുസ്തഫ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് (15-6, 15-6) നസീം-സുഫൈദ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

നേരെത്തെ ഗ്രൂപ്പ് ബി യിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ അന്‍വര്‍ സാദത്ത്-അര്‍ഷാന്‍ സഖ്യത്തെ തുടച്ചയായ രണ്ടു സെറ്റുകള്‍ക്ക് (15-4, 15-9) തകര്‍ത്താണ് നിര്‍ഷാദ്-മുസ്തഫ സഖ്യം ഫൈനലിലേക്ക് യോഗ്യത നേടിയത്. ആവേശകരമായ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സൈനുല്‍ ആബിദ്-സാജിദ് പറമ്പത്ത് സഖ്യത്തെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. (സ്കോര്‍ 15-7, 15-13).

ഗ്രൂപ്പ് എ യില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ പൊരുതി കളിച്ച ദാഫിസ്-ഷംസീര്‍ സഖ്യത്തെ കീഴടക്കിയാണ് റിജാസ്-ശുഹൈബ് ഫൈനല്‍ യോഗ്യത നേടിയത്. രണ്ടാം സെമി ഫൈനലില്‍ ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയ ഇ.പി. റിയാസ് -മുനീര്‍ കണ്േടാത്ത് സഖ്യത്തെ തോല്‍പ്പിച്ചാണ് വി.പി. സിറാജ് -അഷ്ഫാഖ് സഖ്യം ഫൈനലില്‍ ഇടം നേടിയത്. (സ്കോര്‍ 13-15, 15-11, 15-9)

സമ്മാനദാന ചടങ്ങുകള്‍ക്ക് ഇവന്റ്റ് ഹെഡ് ഷംസീര്‍ മോച്ചേരി, സൈനുല്‍ ആബിദ്, അനീസ് പി.കെ., സാദിക്ക് എടക്കാട് എന്നിവര്‍ നേതൃത്തം നല്‍കി. ഏറ്റവും മികച്ച ഭാവി താരത്തിനുള്ള അവാര്‍ഡിന് ശാസ് ഷഫീഖ് അര്‍ഹനായി. കാണികള്‍ക്കായി നടത്തിയ ലക്കി ഡ്രോയില്‍ അര്‍ഷാദ് അച്ചാരത്ത്, മുസ്തഫ, സലിം കുന്നോത്ത് എന്നിവര്‍ വിജയകളായി. പ്രവചന മത്സരത്തില്‍ ഇര്‍ഷാദ്, എ.കെ. അനീസ് എന്നിവരും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

ഖിരാത്ത് ഫര്‍സീന്‍ ഹാരിസ് നിര്‍വഹിച്ചു. ടിഎംഡബ്ള്യുഎ പ്രസിഡന്റ് വി.പി. സലിം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്പോര്‍ട്സ് കണ്‍വീനര്‍ സിറാജ് വാഴപ്പോയില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍