ഒഐസിസി പാഠപുസതകങ്ങള്‍ നല്കുന്നു
Monday, April 4, 2016 8:07 AM IST
ജിദ്ദ: പാഠപുസ്തകങ്ങള്‍ ശേഖരിച്ചു നല്കുന്ന ഒഐസിസി ജിദ്ദ കമ്മിറ്റിയുടെ 'പഠന സഹായി' എന്ന പദ്ധതിയിലൂടെ മുന്‍വര്‍ഷ ക്ളാസുകളിലെ കുട്ടികള്‍ പഠിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ ആവശ്യകാര്‍ക്ക് നല്കുന്നു. ഇത്തരത്തില്‍ ആയിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ചു കഴിഞ്ഞതായും അവ ഇപ്പോള്‍ വിവിധ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണെന്നും റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അറിയിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പുസ്തമാണ് തയാറായിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: അലി തെക്കുതോട് 0504628886, കുഞ്ഞി മുഹമ്മദ് കോടശേരി 0543572243, അന്‍വര്‍ കല്ലമ്പലം 0507397869.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍