സംയുക്ത ഏകദിന സെമിനാര്‍
Monday, April 4, 2016 5:54 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജണ്‍, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിന്റെയും സംയുക്ത ഏകദിന സെമിനാര്‍ ഏപ്രില്‍ 16നു (ശനി) മസ്കിറ്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ നടക്കും.

രാവിലെ 10നു മാര്‍ ഗ്രീഗോറിയോസ് പളളി ഗായക സംഘം പ്രാര്‍ഥനാ ഗാനം ആലപിക്കുന്നതോടെ പരിപാടിക്കു തുടക്കം കുറിക്കും. വികാരി ഫാ. പോള്‍ തോട്ടക്കാട് സ്വാഗതം ആശംസിക്കും.

'അവന്‍ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോട് പ്രാര്‍ഥിച്ചും പോന്നു. അപ്പോ : 10-2 ' എന്നതായിരിക്കും. ഈ സെമിനാറിന്റെ പ്രധാന ചിന്താ വിഷയം. പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. എല്‍ദോ പൈലി (വികാരി, സെന്റ് മേരീസ് ചര്‍ച്ച് ഡെന്‍വര്‍) മുഖ്യ പ്രഭാഷണം നടത്തും.

റവ. വി. എം. തോമസ് കോര്‍ എപ്പിസ്കോപ്പാ (വൈസ് പ്രസിഡന്റ് സെന്റ് മേരീസ് വിമന്‍സ് ലീഗ്), ഫാ. ബിനു ജോസഫ് (സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്, വൈസ് പ്രസിഡന്റ്) എന്നിവര്‍ സംസാരിക്കും.

സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും നാളിതുവരെയുളള പ്രവര്‍ത്തന റിപ്പോര്‍ട്ട് അന്നമ്മ ബാബു (റീജണല്‍ കോഓര്‍ഡിനേറ്റര്‍, വിമന്‍സ് ലീഗ്) ബിജു ഇട്ടന്‍, സാജു മോന്‍ മത്തായി (റീജണല്‍ കോര്‍ഡിനേറ്റേഴ്സ്, മെന്‍സ് ഫെലോഷിപ്പ്) എന്നിവര്‍ യോഗത്തില്‍ അവതരിപ്പിക്കും. വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്കു കൊഴുപ്പേകും. ഉച്ചകഴിഞ്ഞു നടക്കുന്ന ബൈബിള്‍ ക്വിസ് പ്രോഗ്രാമിലെ വ്യത്യസ്തയാര്‍ന്ന ഒരിനമായിരിക്കും. തികച്ചും ആത്മീയത നിറഞ്ഞു നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക് ഈ റീജണിലെ എല്ലാ പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

സെമിനാറിന്റെ നടത്തിപ്പിനായി റവ. ഫാ. പോള്‍ തോട്ടക്കാട്ട് (വികാരി) പ്രിന്‍സ് ജോണ്‍ (ചര്‍ച്ച് സെക്രട്ടറി), ഷോണ്‍ ജോര്‍ജ് (ട്രഷറര്‍, സി.പി. പൌലോസ് (മെന്‍സ് ഫെലോഷിപ്പ് സെക്രട്ടറി), ഷീലാ ജോര്‍ജ് (വിമന്‍സ് ലീഗ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍