ഫോക്കസ് കുവൈറ്റിനു പുതിയ ഭാരവാഹികള്‍
Monday, April 4, 2016 5:52 AM IST
കുവൈത്ത്: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈറ്റ്, പത്താമത് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.

ബാബുക്കുട്ടി കെ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും നിതിന്‍ കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിച്ചു. 16 യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ തമ്പി ലൂക്കോസ്, ജി. സുനില്‍ കുമാര്‍, ഡാനിയേല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു പുതിയ ഭാരവാഹികളായി തമ്പി ലുക്കോസ് (പ്രസിഡന്റ്), പി.കെ. സുനില്‍ കുമാര്‍ (വൈസ് പ്രസിഡന്റ്), മുകേഷ് കാരയില്‍ (ജനറല്‍ സെക്രട്ടറി), സൈമണ്‍ ബേബി (ജോ. സെക്രട്ടറി), മുഹമ്മദ് ഫാറൂക്ക് (ട്രഷറര്‍), സജി ജോയ് (ജോ. ട്രഷറര്‍), മുഹമ്മദ് ഇക്ബാല്‍, രതീഷ് കുമാര്‍, സലിം രാജ് (ഉപദേശകസമിതി), സജീവ് കുമാര്‍ (എക്സ് ഒഫീഷ്യ), ബിനു മാത്യു, ഡാനിയേല്‍ തോമസ് (ഓഡിറ്റേഴ്സ്), കെ.ബി. അനില്‍ (വെബ് മാസ്റര്‍), ഷാജിക്കുട്ടി (വെല്‍ഫയര്‍ കണ്‍വീനര്‍), ബിന്ദു സന്തോഷ്, അപര്‍ണ ഉണ്ണികൃഷ്ണന്‍ (വനിതാ പ്രതിനിധികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

വരണാധികരികളായ രതീഷ് കുമാര്‍, മുഹമ്മദ് ഫാറൂക്ക് എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍