മലയാളി മീഡിയ ഫോറം കുടുംബ പിക്നിക് സംഘടിപ്പിച്ചു
Monday, April 4, 2016 5:51 AM IST
കുവൈത്ത്: വൈവിധ്യമാര്‍ന്ന കലാ പരിപാടികളോടെ കുവൈത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) പിക്നിക് സംഘടിപ്പിച്ചു.

അന്യം നിന്നുകൊണ്ടിരിക്കുന്ന നിരവധി നാടന്‍ കളികള്‍ ഉള്‍കൊള്ളിച്ച ഗെയിമുകള്‍ പുതു തലമുറയ്ക്ക് വിസ്മയമായി. മുതിര്‍ന്ന പത്രപ്രവര്‍ത്തകരും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ആവേശകരമായ വിവധ കലാ കായിക മത്സരങ്ങള്‍ മുഴുദിന മേളക്ക് മികവേകി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. റാഫി കല്ലായി, അന്‍വര്‍ സാരംഗി, ബിജു തിക്കൊടി തുടങ്ങിയ കുവൈത്തിലെ പ്രമുഖ ഗായകരുടെ നേതൃത്വത്തില്‍ മെഹ്ഫിലുമുണ്ടായിരുന്നു. മുടാടി സിസ്റ്റേഴ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും അരങ്ങേറി.

കബദ് ഫാം ഹൌസില്‍ നടന്ന പരിപാടി ജനറല്‍ കണ്‍വീനര്‍ സാം പൈനംമൂട് ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ പയ്യോളി, സലിം കോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സത്താര്‍ കുന്നില്‍ പരിപാടികള്‍ക്ക് ഏകോപനം നല്‍കി. അനില്‍ കെ.നമ്പ്യാര്‍, നിക്സണ്‍ ജോര്‍ജ്, നൌഫല്‍ മൂടാടി, അസീസ് തിക്കൊടി, അബ്ദുല്‍ ഫത്താഹ് തൈയില്‍, പി.പി. ജുനൂബ്, സുനോജ് നമ്പ്യാര്‍, അന്‍വര്‍ സാദത്ത് തലശേരി, ഹംസ പയ്യന്നൂര്‍, റെജി ഭാസ്കര്‍, തോമസ് മാത്യു കടവില്‍, എ.എം. ഹസന്‍, ഗഫൂര്‍ മൂടാടി, മുനീര്‍ അഹമ്മദ്, നിജാസ് കാസിം തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍