'അനധികൃത താമസക്കാര്‍ക്കെതിരെ നടപടി തുടരും'
Monday, April 4, 2016 5:49 AM IST
കുവൈത്ത് : അനധികൃത താമസക്കാര്‍ക്കെതിരെ ശക്തമായ പരിശോധനകളും റെയ്ഡുകളും തുടരുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോര്‍ട്ട് പൌരത്വകാര്യ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ മാസിന്‍ അല്‍ ജര്‍റാഹ് പറഞ്ഞു.

രാജ്യത്തെ നിയമലംഘകരില്‍ നിന്നും കുറ്റവാളികളില്‍ നിന്നും ശുചീകരിക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. വിവധയിടങ്ങളിലായി നടക്കുന്ന പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. പിടികൂടുന്നവരില്‍ നിന്നും നിയമപരമായ രേഖകളില്ലാത്തവരെ നാടുകടത്തുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അറസ്റു ചെയ്തവരെ താമസിപ്പിക്കുവാനുള്ള നിലവിലുള്ള സംവിധാനങ്ങള്‍ പരിമിതമാണെങ്കിലും അത് പരിഹരിക്കുവാനുള്ള പ്രയത്നത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടുകടത്തേണ്ട തരത്തിലുള്ള നിയമലംഘനങ്ങള്‍ ഏതു രാജ്യക്കാരില്‍നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍, രാജ്യത്തെ പൊതുനിയമം പാലിക്കാന്‍ എല്ലാവരും തയാറാവണമെന്ന് മാസിന്‍ ജര്‍റാഹ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍