ചേരമാന്‍ പള്ളിയുടെ സുവര്‍ണ്ണ മാതൃക സല്‍മാന്‍ രാജാവിന് മോദിയുടെ സമ്മാനം
Monday, April 4, 2016 3:32 AM IST
റിയാദ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ ഞായറാഴ്ച ദഡല്‍ഹിയിലേക്ക് മടങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദിയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് കേരളത്തിലെ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ചേരമാന്‍ ജുമാ മസ്ജിദിന്റെ സ്വര്‍ണം പൂശിയ മാതൃക സമ്മാനിച്ചു.

മാലിക് ദീനാര്‍ എ.ഡി 629 ല്‍ കൊടുങ്ങല്ലൂരിലെ മേത്തലയില്‍ നിര്‍മ്മിച്ചു എന്ന് വിശ്വസിക്കുന്ന ചേരമാന്‍ പള്ളിയുടെ മനോഹരമായ മാതൃകയാണ് നരേന്ദ്ര മോദി സമ്മാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാന്‍ ജുമാ മസ്ജിദ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍