'യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും'
Saturday, April 2, 2016 9:17 AM IST
ജിദ്ദ: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടം വിലയിരുത്തി കേരള ജനത യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നു മലപ്പുറം പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് മുക്കാളി. മദീന ഒഐസിസിയുടെ തെരെഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത് മണിക്കുറും നിന്നുകൊണ്ട് ജനങ്ങളുടെ പരാതി കേട്ട് പരിഹാരം കാണുന്ന ലോകത്തിന്റെ ആദ്യ ഭരണാധികാരി ആയിരിക്കും ഉമ്മന്‍ ചാണ്ടി എന്നും ഒരു പ്രദേശത്തിന്റെ വികസനത്തിന് ജാതിയോ മതമോ രാഷ്ടീയമോ നോക്കാതെ പ്രവര്‍ത്തിച്ച ഗവണ്‍മെന്റാണ് യുഡിഎഫ് ഗവണ്‍മെന്റ് എന്നും അദ്ദേഹം പറഞ്ഞു.

കണ്‍വന്‍ഷനില്‍ മദീന ഒഐസിസി ജനറല്‍ സെക്രട്ടറി മുജീബ് ചെനാത്ത് അധ്യക്ഷത വഹിച്ചു. അരീക്കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൌഷാദ് കല്ലടന്‍, സലിം കൊല്ലം, ഫൈസല്‍ തങ്ങള്‍ കൊടിഞ്ഞി, ബാബു ചുങ്കത്തറ, ഹമീദ് ചൊക്ളി, ജി. നാസ് മുക്കം, മുനീര്‍ എറക്കുത്ത്, നജീബ് പത്തനംതിട്ട തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍