ജിദ്ദ പെരുവള്ളൂര്‍ പഞ്ചായത്ത് ഒഐസിസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Saturday, April 2, 2016 9:16 AM IST
ജിദ്ദ: ജിദ്ദയിലെ പെരുവള്ളൂര്‍ പഞ്ചായത്തില്‍ നിന്നുള്ള ഒഐസിസി പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കണ്‍വന്‍ഷനില്‍ പഞ്ചായത്തിലേക്ക് സാന്ത്വന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ആംബുലന്‍സ് കൊടുക്കുവാന്‍ തീരുമാനമായി. കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലമാക്കാനും തീരുമാനമായി. പഞ്ചായത്തു പരിധിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു സജീവ ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു.

ശരഫിയ സഹാറ ഹോട്ടലില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ സി.സി. ഷംസു ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഞ്ചാലന്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുസ്തഫ കെ.ടി. പെരുവള്ളൂര്‍, അഞ്ചാലന്‍ അഷ്റഫ് ക്ളിനിക്, ചെമ്പന്‍ അഹമദ്,അസീസ് ലാക്കല്‍, അഷ്റഫ് ചെമ്പന്‍, മുജാഫര്‍, എ.പി. യാസര്‍, നയിഫ് എന്നിവര്‍ പ്രസംഗിച്ചു.