കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം മേയ് ഏഴിന്
Saturday, April 2, 2016 9:14 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റും മദേഴ്സ് ഡേയും വിപുലമായി ആഘോഷിക്കുന്നു. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ മേയ് ഏഴിനു (ശനി) വൈകുന്നേരം ആറു മുതല്‍ 10 വരേയാണ് ആഘോഷപരിപാടികള്‍.

ചുരുങ്ങിയ കാലയളവില്‍ വേറിട്ട പരിപാടികളുമായി ഷിക്കാഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യം നേടിയതും വളര്‍ന്നുവരുന്ന തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണു കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍.

ഫാമിലി നൈറ്റിന്റെ വിജയത്തിനായി ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിബി ഈപ്പന്‍, സെക്രട്ടറി ഷിനു രാജപ്പന്‍, ട്രഷറര്‍ ഷിജു മെല്‍റ്റസി, വൈസ് പ്രസിഡന്റ് ഷിജു ജോസഫ്, യൂത്ത് കമ്മിറ്റി ചെയര്‍മാന്‍ സച്ചിന്‍ ഉറുമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം